Tuesday, September 21, 2010
കൃഷി ഭ്രാന്ത് എന്ന മഹാരോഗം
എങ്ങനെ തുടങ്ങണം എന്നറിയില്ല രാത്രിയില്‍ അലാറം കേട്ടാണ് ഞെട്ടി ഉണര്‍ന്നത് .... ഇത്ര പെട്ടന്ന് രാവിലെ 7 മണിആയോ? അല്‍പ്പം മുന്‍പ് ഉറങ്ങാന്‍ കിടന്നത് പോലെ തോന്നി .......കണ്ണടച്ച് കൊണ്ട് തന്നെ തലയണയുടെ അടിയില്‍ നിന്നും മൊബൈല്‍ തപ്പി എടുത്തു സമയം നോക്കിയപ്പോള്‍ പാതിരാത്രി 2 മണി!!!!
ഇതെന്താ കള്ളന് 'ടൈമിംഗ് ' വച്ച് മോഷ്ട്ടിക്കാന്‍ വന്നതാണോ എന്ന് സംശയിച്ചു ബെഡ് റൂമിന് പുറത്തിറങ്ങി ..... സ്റ്റഡി റൂമില്‍ ലൈറ്റ് കണ്ടു കുറച്ചു സംശ്യിചിട്ടാണ് എങ്കിലും ആങ്ങോട്ടു നടന്നു നീങ്ങി ......
അപ്പോള്‍ അതാ അനിയന് അവിടെ വളരെ വിഷമിച്ചു താടിക്ക് കൈയും കൊടുത്തു ഇരിക്കുന്നു.....പെട്ടന്ന് ആര്‍ക്കെങ്കിലും എന്തെങ്കിലും പറ്റിയോ എന്ന വ്യാധിയില്‍ എന്ത് പറ്റി എന്ന് ചോദിച്ചതും അതാ വരുന്നു ഒരു ഷോക്കിംഗ് മറുപടി
"അവന്റെ കൃഷി എല്ലാം പോയി എന്ന്'
ഇവന് ജോലി വിട്ടു കൃഷി പണി തുടങ്ങിയോ എന്ന സംശയത്താല്‍ എന്റെ അടുത്ത ചോദ്യം പുറത്തേക്കു വന്നു "കൃഷി???"
അതാ വരുന്നു അടുത്ത ഷോക്ക്
അവന്റെ 'വിര്‍ച്ച്വല്‍ കൃഷി' !!!!
സംഗതിയുടെ ഭീകരത മനസിലാക്കാന്‍ അല്പം സമയം എടുത്തെങ്കിലും കംപ്യുട്ടര്‍ സ്ക്രീനിലേക്ക് നോക്കിയപ്പോള്‍ എന്റെ ട്യൂബ് ലൈറ്റ് കത്തി!....
കുറച്ചു ദിവസം ആയിട്ടെ ഉള്ളു അവന് ഒരു കൃഷിക്കാരനയിട്ടു ...... ഒന്നുകുടി വിശദമായിട്ട് പറഞ്ഞാല്‍ ഒരു 'farmvilla' ക്കാരനയിട്ട്....... എങ്കിലും ഇത്ര പെട്ടന്ന് ഒരു കൃഷി നാശം അവന് സ്വപ്നത്തില്‍ പോലും പ്രതീഷിച്ചില്ല എന്നും!!!!!!!
നിശ്ചിത സമയത്തിനുള്ളില്‍ വിളവെടുതില്ലെങ്ങില് ഇത്ര കഠിനമായ ശിക്ഷ!!!! ഇടക്ക് ഇടക്ക് കൃഷിയുടെ സംരക്ഷ്ക്കായി 4 മണിക്കൂര്‍ ഇടവിട്ട് അവന് അലാറം വച്ചിട്ടുണ്ടായിരുന്നു എന്ന ഒരു അത്ര സുഖമിലാത്ത ഒരു സത്യം കുടി അവന് വെളിപ്പെടുത്തി ......... അതില്‍ ആദ്യത്തെ അലാറം കക്ഷി കേട്ടില്ല പോലും!!!! ഉറങ്ങിപോയി എന്ന്, രണ്ടാമത്തെ അലറ്മില് ആണ് ഈ ഞെട്ടിക്കുന്ന സത്യം കണ്ടത് !!!!
എന്റെ ഉറക്കം കളഞ്ഞതിന്റെ ഇരമ്പി വന്ന ദേഷ്യത്തോടെ തിരിച്ചു റൂമിലേക്ക് നടക്കുമ്പോള്‍ പിന്നില്‍ നിന്നും അവന്റെ ചോദ്യം.........
'ഇനി പുതിയത് ഒന്ന് തുടങ്ങാം അല്ലെ?'
ഒന്നും പറയാതെ റൂമിലേക്ക് പോകാനൊരുങ്ങിയപ്പോള്‍ അതാ ശബ്ദം കേട്ട് അമ്മ ഉണര്‍ന്നു വന്നു കഴിഞ്ഞു ...... 'എന്തു പറ്റി?' എന്ന ചോദ്യത്തിന് അമ്മയുടെ പ്രിയപ്പെട്ട മകന്റെ കൃഷി നശിച്ചു എന്ന് മാത്രം പറഞ്ഞു ........
ഒരു ചെടി നടാന്‍ പോലും സ്ഥലം ഇല്ലാത്ത ഈ ഡല്‍ഹിയില്‍ 'കൃഷിയോ?' എന്ന സ്വാഭാവികമായ ചോദ്യത്തോടെ അമ്മ സ്റ്റഡി റൂമിലേക്ക് പോകുന്നത് കണ്ടു. ഞാന്‍ എന്റെ നഷ്ട്ടമായ ഉറക്കത്തെ തിരികെ കൊണ്ടു വരാന്‍ നടത്തികൊണ്ടിരുന്ന കഠിനമായ ശ്രമത്തിനിടയില്‍ സ്റ്റഡി റൂമില്‍ നിന്നും അമ്മയുടെ ശബ്ദം കേട്ടു
'പാതിരാത്രിയില്‍ മനുഷ്യനെ മെനക്കെടുത്താന്‍ ഓരോ കുന്തങ്ങള്‍ .....................ഗെയിം ആണ് പോലും കൃഷി ഗെയിം!
ഓരോത്തന്മാര് ഓരോന്ന് ഉണ്ടാക്കി വെച്ചോളും മനുഷന്റെ ഉറക്കം കളയാന്‍ ..........!
Subscribe to:
Post Comments (Atom)
nice one for a start.. keep writing.. :)
ReplyDeletehaha kollaam
ReplyDeleteI Think I commented on this before... Anyways... Great going Bindu...
ReplyDeleteoh ....................
ReplyDeleteee........... bindu...vil.........oru.....
sahithya...lokam..olichirippundayirunno?????????????